‘KH234’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പോസ്റ്ററിൽ മുഖം മൂടി ധരിച്ച് കമൽ ഹാസൻ

കമൽഹാസന്റെ 69-ാം ജന്മദിനത്തിന് മുന്നോടിയായി, സംവിധായകൻ മണിരത്‌നവുമായി കമൽ ഹാസൻ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമായ KH234ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഷിഞ്ഞ വസ്ത്രം ധരിച്ചാണ് കമൽഹാസൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖത്തിന്റെ പകുതി ഭാഗം മൂടിയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കണ്ണുകൾ മാത്രമാണ് പോസ്റ്ററിൽ കാണുന്നത്.

Also read:ആന്ധ്രപ്രദേശിൽ ദളിത് യുവാവിന് ക്രൂര മർദനം; മൂത്രം കുടിപ്പിച്ചു

മൂടിക്കെട്ടിയ മുഖത്തിന് താഴെ, ജലാശയം പോലെ തോന്നിക്കുന്ന സ്ഥലത്ത് ആയുധങ്ങൾ വഹിക്കുന്ന അവ്യക്തമായ രൂപങ്ങൾ കാണാം. ചിത്രം ഒന്നുകിൽ ഒരു കാലഘട്ട ചിത്രം അല്ലെങ്കിൽ ഫാന്റസി ആയിരിക്കാം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലത്തിനനുസരിച്ച് കമലും മണിരത്‌നവും കാര്യമായിട്ടെന്തോ പ്രേക്ഷർക്ക് കരുതി വെച്ചിട്ടുണ്ടെന്ന് സൂചന നൽകുന്നുണ്ട്.

Also read:ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറുകളിൽ കമൽഹാസനും മണിരത്‌നവും ചേർന്നാണ് KH234 നിർമ്മിക്കുന്നത്. എ. ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമൽഹാസനും മണിരത്‌നവും ആദ്യമായി ഒന്നിച്ചത് നായകൻ (1987) എന്ന ചിത്രത്തിനായിരുന്നു. ഇപ്പോഴിതാ 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം, തമിഴ് സിനിമയിലെ രണ്ട് ഐക്കണുകൾ ഒന്നിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News