പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

mammootty

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാൾ ദിനം കൂടിയായ സെപ്റ്റംബർ ഏഴിനാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന് പേരിട്ട ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യം മലയാള ചിത്രം കൂടിയാണ് മമ്മൂട്ടി നായകനായെത്തുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’.

Also Read; ‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ് സിനിമയുടെ രചയിതാക്കൾ. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകും. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം പുറത്തിറക്കുന്നതെന്നാണ് സൂചന.

Also Read; കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു ; കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

First look poster of ‘Dominic and the Ladies Purse’ has been released

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News