ദളപതി 68 ഇനി ‘ദ ഗോട്ട്’; ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് ആരാധകരുടെ പ്രതീക്ഷ ഉയർത്തി വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദ ഗോട്ട്) എന്നാണ് ചിത്രത്തിന്‍റെ പേര്. ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് ഇന്ന് വൈകിട്ട് പുറത്ത് വിട്ടത്. നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് പുറത്തുവിട്ടത്.

ALSO READ: ചിക്കനുണ്ടോ വീട്ടിൽ; തയാറാക്കാം വ്യത്യസ്തമായ ചിക്കൻ കൊണ്ടാട്ടം..!

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രണ്ട് ജനറേഷന്‍ വിജയിയെ പോസ്റ്ററില്‍ കാണാം. ഒരു പാരച്യൂട്ട് ലാന്‍റിന് ശേഷം എന്ന രീതിയിലാണ് പോസ്റ്റര്‍. ചിത്രത്തില്‍ വിജയ് ഇരട്ട റോളിലാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. മീനാക്ഷി ചൗധരി ആണ് നായിക. പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്.നടൻ ജയറാമും ചിത്രത്തിലുണ്ട് .

വിജയിയുടെ ലിയോയുടെ വിജയത്തിന് ശേഷമുള്ള ചിത്രം എന്ന നിലയിൽ ഇത് വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ദ ഗോട്ട്.

ALSO READ: പുതുവർഷത്തിൽ 440 സിസി മോട്ടോർ സൈക്കിൾ അവതരിപ്പിക്കുവാൻ ഹീറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News