പന്തീരാങ്കാവ് ഗാർഹിക പീഡനം; ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത് പ്രതിയുടെ സ്വഭാവ വൈകൃതങ്ങൾ മൂലം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രാഹുലിൻ്റെ സ്വഭാവ വൈകൃതങ്ങൾ മൂലമാണ് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തി. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കുടുംബം അറിയിച്ചു. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്.

Also Read: കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്ന പരാമർശം മുസ്ലിം വിഭാഗത്തെ കുറിച്ചല്ല; മുസ്ലിം വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് മോദി

അതേസമയം, പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന. ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്. വീട്ടില്‍ വന്നശേഷം മര്‍ദനം തുടങ്ങി. അമിത ലഹരിയിലായിരുന്നു രാഹുലെന്നും യുവതി പറയുന്നു.

Also Read: കര്‍ഷക പ്രതിഷേധത്തില്‍ അടിതെറ്റി ബിജെപി; തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ തടഞ്ഞ് കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News