ഡ്യൂറൻഡ് കപ്പിനായി തയ്യാറെടുപ്പുകൾ നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം എട്ടിന് കൊച്ചിയിൽ നിന്ന് ടീം കൊൽക്കത്തയിലേക്ക് തിരിക്കും. ഓഗസ്റ്റ് 13ന് ഗോകുലം എഫ്‌സിയുമായാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം നടക്കുക. സൂപ്പർ താരം അഡ്രിയാൻ ലൂണ , ദിമിത്രിയോസ് അടക്കം പ്രമുഖ താരങ്ങൾ സംഘത്തിലുണ്ട്.
24 ടീമുകൾ ഉൾപ്പെടുന്ന ടൂർണ്ണമെന്‍റിൽ സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ്. ഗോകുലം എഫ് സിയ്ക്ക് പുറമെ മുൻ വർഷത്തെ ചാമ്പ്യൻമാരായ ബാംഗ്ലൂർ എഫ് സി, ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത് .
also read:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സൂപ്പർ താരം അഡ്രിയാൻ ലൂണ, മുന്നേറ്റതാരം ദിമിത്രിയോസ്, സെന്‍റർ ബാക്ക് മാർകോ ലസ്കോവിച്ച് അടക്കം സീനിയര്‍ താരങ്ങളെല്ലാം ടൂർണ്ണമെന്‍റിനിറങ്ങും. ആറ് ഗ്രൂപ്പ് ജേതാക്കളും, ടൂർണമെന്‍റിലെ മികച്ച് മറ്റ് രണ്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുക. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ് ടൂര്‍ണമെന്‍റില്‍ നേരിടേണ്ടി വരിക. ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ യുവനിരക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
also read: യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് വിസ നിർബന്ധം; 120 ദിവസത്തിനകം താമസ വീസ എടുക്കണം
ഡ്യൂറന്‍ഡ് കപ്പിനുള്ള അന്തിമ സ്ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്നോടിയായി ടീം എറണാകുളത്ത് പനമ്പിള്ളി നഗര്‍ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ പരിശീലനത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here