പ്രവാസികൾക്ക് ഇനി പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാം; ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു. ഇതിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി. ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

also read: കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും ഓപ്പൺ ഹൗസിലൂടെ അധികൃതരെ അറിയിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണത്തിന് ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വരുന്ന റിപ്പോർട്ട് .

also read: കേരളീയം നാലാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News