പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതൽ

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ജൂലായ് മുന്നുവരെയായിരിക്കും ആദ്യ സമ്മേളനം നടക്കുക.ആദ്യ സമ്മേളന വേളയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.

Also read:പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി

സമ്മേളനത്തിന്റെ ആദ്യമൂന്ന് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. അതിനുശേഷമായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭാ സമ്മേളനം ജൂണ്‍ ഇരുപത്തിയേഴ് ജൂലായ് മുതല്‍ മൂന്ന് വരെ നടക്കും.

Also read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. അതിന് പിന്നാലെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പരിപാടികള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുമേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News