ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 27 ആണ്. മാർച്ച് 30 വരെ നാമനിർദേശ പട്ടിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 19നാണു 102 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്.

Also Read: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ

ആദൃ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഴു ഘട്ടങ്ങളായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.

Also Read: തെരഞ്ഞെടുപ്പ് തൊട്ടടുത്ത്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവാതെ ബിജെപി, റായ്ബറേലിയിൽ നൂപുർ ശർമ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News