ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

election

ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.37 കോടി വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ജാർഖണ്ഡ് കൂടാതെ കേരളം ( 2 ), അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Also read:ഉപതെരഞ്ഞെടുപ്പ്; കേരള സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും യുഡിഎഫിൻ്റെ രമ്യ ഹരിദാസും വയനാട്ടിൽ എൽഡിഎഫിൻ്റെ സത്യൻ മൊകേരിയും യുഡിഎഫിൻ്റെ പ്രിയങ്ക ഗാന്ധിയുമാണ് പ്രധാന സ്ഥാനാർഥികൾ.

ചേലക്കരയിൽ 2,13,103 വോട്ടന്മാര്‍ക്കായി 180 ബൂത്തുകള്‍ സജീകരിച്ചു. എൽഡിഎഫ് സ്ഥാനാർഥി യുആര്‍ പ്രദീപ് ബൂത്ത് നമ്പര്‍ 25 (വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂള്‍ കൊണ്ടയൂര്‍)-ൽ വോട്ട് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News