ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും ആരംഭിച്ചു. തിരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും രാജീവ് കുമാർ പറഞ്ഞു. അരുണാചൽ പ്രദേശിലെ 60 നിയമസഭ സീറ്റിലേക്കും സിക്കിമിലെ 32 നിയമസഭ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Also Read: ബിജെപിക്ക് കീഴടങ്ങുന്ന കോൺഗ്രസിനെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാണുന്നത്: പ്രകാശ് കാരാട്ട്

മണിപ്പൂരിൽ ക്യാമ്പുകളിൽ വോട്ട് ചെയ്യുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 18,000 പേർ ക്യാമ്പുകളിൽ നിന്ന് വോട്ട് ചെയ്യാൻ വേണ്ടി രജിസ്റ്റർ ചെയ്തു. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. പ്രാദേശിക ഭാഷകളിലും അഭ്യർത്ഥന.

Also Read: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന്റെ അറസ്റ്റ്; ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇ ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News