ഗാന്ധിയന്‍ ആശയപ്രചാരണം ലക്ഷ്യമിട്ട് ദീര്‍ഘകാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ ‘രാഷ്ട്രസേവാ’ പുരസ്‌കാരത്തിന്, ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ‘മഹാത്മാഗാന്ധി: കാലവും കര്‍മ്മപഥവും 1869-1915 ‘ എന്ന ഗ്രന്ഥരചന പരിഗണിച്ചാണ് പുരസ്‌കാരം.
ALSO READ:കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന് പുതിയ ഭാരവാഹികൾ
മഹാത്മാഗാന്ധിയുടെ നാലരപതിറ്റാണ്ട് കാലത്തെ സംഘര്‍ഷഭരിതവും യാതനാപൂര്‍ണ്ണവുമായ ജീവിതാനുഭങ്ങളാണ് പി.ഹരീന്ദ്രനാഥ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2023 ലെ പി.ആര്‍. നമ്പ്യാര്‍ പുരസ്‌കാരം ഈ പുസ്തകത്തിനാണ് ലഭിച്ചത്. പി.ഹരീന്ദ്രനാഥിന്റെ ആദ്യ ചരിത്രരചനയായ ‘ഇന്ത്യ: ഇരുളും വെളിച്ചവും’ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ALSO READ:അന്താരാഷ്ട്ര എഐ സമ്മേളനത്തിന് വേദിയാകാൻ ദുബായ്; സമ്മേളനം ഏപ്രിലില്‍
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ അവാര്‍ഡ് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് പ്രശസ്തിപത്രം വായിച്ച് സമര്‍പ്പിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് വി.പി.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here