സിലിക്കൺ വാലിക്കും സിഗ്നേച്ചർ ബാങ്കിനും പുറമെ അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർന്നു. ഫസ്റ്റ് റിപ്പബ്ലിക്ക് എന്ന ബാങ്കാണ് കനത്ത സാമ്പത്തികപ്രതിസന്ധി മൂലം തകർന്നത്.
സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്ക് തുടങ്ങിയവരുടെ തകർച്ച തന്നെയാണ് ഫസ്റ്റ് റിപ്പബ്ളിക്കിന്റെയും തകർച്ചയ്ക്ക് കാരണമായത്. രണ്ട് ബാങ്കുകളും തകർന്നതോടെ നിക്ഷേപകർ ഭയംമൂലം നിക്ഷേപങ്ങൾ പിൻവലിക്കുകയായിരുന്നു. സിലിക്കൺ വാലി ബാങ്കിന്റേതുപോലെ സ്റ്റാർട്ടപ്പുകൾക്കും മറ്റും ഫണ്ട് ചെയ്തിരുന്ന ബാങ്കായിരുന്നു ഫസ്റ്റ് റിപ്പബ്ലിക്കും. എന്നാൽ സാമ്പത്തികപ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ നിക്ഷേപകരും ബാങ്കിനെ കൈവിടുകയായിരുന്നു.
അടച്ചുപൂട്ടിയ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ തങ്ങൾ ഏറ്റെടുക്കുമെന്ന് ജെ.പി മോർഗൻ ചെസ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ജെ.പി മോർഗൻ ചെസ് ബാങ്ക് തുടങ്ങിവെക്കുകയും ചെയ്തു. ഫസ്റ്റ് റിപ്പബ്ലിക്കിലെ നിലവിലുള്ള എല്ലാ നിക്ഷേപങ്ങളും അക്കൗണ്ടുകളും ജെ.പി മോർഗൻ ചെസ് ബാങ്കിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here