കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദ് വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്മാൻ, രണ്ടാം പ്രതി ഷഫീക്ക് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മുൻസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ കാവിൽ നിസാമിനെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
Also Read: സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം
കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here