കെഎസ്ആര്‍ടിസി പുതുതായി നിരത്തിലറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി ബസില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും കുടുംബവും യാത്ര ചെയ്തു. തിരുവനന്തപുരം മുതല്‍ കൊട്ടാരക്കര വരെയായിരുന്നു യാത്ര. ബസിന്റെ കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് നിരവധി സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസി യുടെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി ബസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിച്ചത്. പിന്നാലെ തന്നെ പുതിയ ബസ് ജനങ്ങളിലേക്ക് എത്തിച്ചു. തിരുവനന്തപുരം മുതല്‍ കൊട്ടാരക്കര വരെയുള്ള സര്‍വീസില്‍ യാത്രക്കാര്‍ക്കൊപ്പം ഗതാഗത മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര നടത്തി.
40 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് സീറ്റ് ക്രമീകരണം. ടിക്കറ്റ് ബുക്കിംഗ് വളരെ എളുപ്പമായിരുന്നുവെന്ന് യാത്രക്കാരും പ്രതികരിച്ചു.
ആദ്യഘട്ടത്തില്‍ 10 ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. എസി സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍, ആധുനിക സീറ്റിങ് സംവിധാനങ്ങള്‍, സി സി ടി വി തുടങ്ങി നിരവധി സൗകര്യങ്ങളും ബസില്‍ ഉണ്ട്. ഡ്രൈവര്‍മാരെ നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യങ്ങളും പ്രധാന പ്രത്യേകതയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here