18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യം എംപിമാര്‍ ഒരുമിച്ച് ലോക്സഭയില്‍ പ്രവേശിക്കും. പ്രതിപക്ഷ ഐക്യവും കരുത്തും
തെളിയിക്കുന്നതാകും പ്രവേശനം.അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. സത്യപ്രതിജ്ഞാച്ചടങ്ങിലേക്കുളള ചെയര്‍മാന്‍ പാനലിലേക്കുളള ക്ഷണം ഇന്ത്യാ സഖ്യം തളളി.പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ALSO READ: വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക് ആരോഗ്യ പ്രശ്നങ്ങൾ; മുത്തങ്ങയിലേക്ക് മാറ്റി
കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പിന്മാറി.
ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.പ്രതിപക്ഷത്തിന്റെ ശരിയായ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here