മാന്നാർ കൊലപാതകം; രക്തസമ്മർദ്ദം കൂടി മൂക്കിൽ നിന്ന് രക്തം വന്നു, ഒന്നാം പ്രതി ഇസ്രയേലിൽ ആശുപത്രിയിൽ

മാന്നാറിലെ കലയുടെ കൊലപാതകത്തിലെ ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് സൂചന.രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നുമാണ് ലഭിക്കുന്ന വിവരം.ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായി വിവരം
അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കണം.

അതേസമയം സംഭവത്തിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു.അന്വേഷണത്തിന് 21 അംഗ പൊലീസ് സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് വിപുലീകരണംഅന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുന്നത് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ആണ്.

also read: റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ; വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് റബർ ബോർഡ് സ്വീകരിക്കുന്നതെന്ന് കർഷകർ

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകിയെന്ന് പൊലീസ് ആദ്യം സംശയിച്ചത് കലയുടെ ആൺ സുഹൃത്തിനെയായിരുന്നു.ആലപ്പുഴ കുട്ടമ്പേരൂർ സ്വദേശിയായ ഇയാൾക്കൊപ്പമാണ് കല ഒളിച്ചോടിയത്. ഭർത്താവ് അനിൽകുമാർ വിദേശത്തു ആയിരിക്കുമ്പോൾ ആണ് കല ഒളിച്ചോടിയത്.

ഒളിച്ചോടിയ ഇവർ ആലുവയിൽ മാസങ്ങളോളം താമസിക്കുകയും പിന്നീട് ലോറി ഡ്രൈവറായ ഇയാളുമായി പിരിയുകയും ചെയ്തു. കല എറണാകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തു . നാട്ടിലെത്തിയ ഭർത്താവ് അനിൽ ഇവിടെ നിന്നാണ് കലയെ മാന്നാറിലേക്ക് കൊണ്ടുപോയത്. മാന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു കൊലപാതകം നടന്നത്.

also read: രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്മാർട്ട് കേന്ദ്രമായി കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News