100 കോടി ക്ലബ്ബിൽ കയറിയ ആദ്യ തെലുങ്ക് ചിത്രം റീ- റിലീസിനൊരുങ്ങുന്നു

രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം റീ- റിലീസിനൊരുങ്ങുന്നത്. 2009ൽ പുറത്തിറങ്ങി 150 കോടി നേടിയ ‘മഗധീര’യാണ് റീ- റിലീസിനെത്തുന്നത്. മാർച്ച് 27നാണ് രാം ചരണിന്റെ പിറന്നാൾ. എന്നാൽ ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും. 100 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്.

ALSO READ: ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പോസ്റ്റർ പങ്കുവെച്ച് ധനുഷ്

വി. വിജയേന്ദ്ര പ്രസാദിൻ്റെ കഥയിൽ എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദിൻ്റെ ഗീത ആർട്‌സ് നിർമ്മിച്ച 2009-ൽ പുറത്തിറങ്ങിയ ഫാൻ്റസി റൊമാൻ്റിക് ആക്ഷൻ ചിത്രമാണ് മഗധീര. രാം ചരൺ, ശ്രീഹരി, കാജൽ അഗർവാൾ, ദേവ് ഗിൽ, ശ്രീഹരി, സുനിൽ, സൂര്യ, സമീർ ഹസൻ, സുബ്ബരായ ശർമ്മ, റാവു രമേശ്, ശരത് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ALSO READ: മാധവന്റെ വില്ലൻ വേഷം; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഹിറ്റ്

35–44 കോടി ബജറ്റിൽ നിർമ്മിച്ച ‘മഗധീര’ അക്കാലത്തെ ഏറ്റവും ചെലവേറിയ തെലുങ്ക് ചിത്രമായിരുന്നു. എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിർവഹിച്ചത്. കെ.കെ. സെന്തിൽ കുമാറാണ് ഛായാഗ്രഹണം. ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തത് പീറ്റർ ഹെയ്നും രാം-ലക്ഷ്മണും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News