ആഷസിൽ ആവേശപ്പോര്; ഓസ്ട്രേലിയക്ക് 281 റൺസ് വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 273 റൺസിന് എല്ലാവരും പുറത്തായി.ഇതോടെ എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയുടെ വിജയലക്ഷ്യം 281 റണ്‍സായി മാറി.

Also Read: യുഎഇയിൽ താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ പ്രവാസികൾ പിടിയിൽ

നാല് വിക്കറ്റ് നേടിയ നതാന്‍ ലിയോണും പാറ്റ് കമ്മിന്‍സും ചേർന്നാണ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. ജോ റൂട്ട് (46), ഹാരി ബ്രൂക്ക് (46), ബെന്‍ സ്‌റ്റോക്‌സ് (43) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒരു സെഷനും ഒരു ദിവസവും മുന്നില്‍ നില്‍ക്കെ ഓസീസിന് വിജയത്തിലേക്ക് കുതിക്കാനുള്ള അവസരമാണ് തുറനിരിക്കുന്നത്.

Also Read: രാത്രിയില്‍ ഉറക്കമില്ലേ ? ഈ ജ്യൂസ് കുടിക്കൂ…. സുഖമായി ഉറങ്ങൂ…

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായിരുന്നു മുൻതൂക്കം. ഇംഗ്ലണ്ട് ഉയർത്തിയ 393 റൺസ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 386 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 7 റൺസിൻ്റെ നേരിയ മേൽകൈ ഇംഗ്ലണ്ടിന് ലഭിച്ചു. ഉസ്മാന്‍ ഖവാജയുടെ (141) സെഞ്ചുറിയാണ് ഓസീസിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ട്രാവിഡ് ഹെഡും (50), അലക്സ് ക്യാരിയും(66) അര്‍ധസെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതവും മൊയീന്‍ അലി രണ്ടും ബെന്‍ സ്റ്റോക്സും ജയിംസ് ആന്‍ഡേഴ്സനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News