അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ എന്ന നാടകം അണിയറയിൽ പുരോഗമിക്കുന്നു. കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിനായാണ് നാടകം ഒരുങ്ങുന്നത്. മുരളി കൃഷ്ണൻ്റെ ചെറുകഥയെ ആസ്പദമാക്കി പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ഹസിം അമരവിളയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നാടകത്തിന്റെ തയ്യാറെടുപ്പുകൾ അബുദാബിയിൽ നടക്കുന്നു.
കനൽ സാംസ്കാരിക വേദിയുടെ സോവിയറ്റ് സ്റ്റേഷൻ കടവ് കേരളത്തിലുടനീളം നിരവധി വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകമാണ്.
ശക്തി അംഗങ്ങളായ ഇരുപത്തിയഞ്ചിലധികം കലാകാരന്മാർ ആണ് അണിനിരക്കുന്നത്. പഴമയും പുതുമയും കോർത്തിണക്കിയ നാടകത്തിൽ നിരവധി ഉദ്വേഗനിർഭരമായ കാഴ്ചാനുഭവങ്ങളുണ്ട്. സോവിയറ്റ് സ്റ്റേഷൻ കടവ് പ്രേക്ഷകർക്ക് നല്ലൊരു അനുഭവം സമ്മാനിക്കുമെന്നതിൽ തർക്കമില്ലെന്ന് അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു. ടൈം ട്രാവലർ എന്ന ഫാന്റസി ലൈവ് സ്റ്റേജിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ നാടകത്തിനുണ്ട്.
ALSO READ: ക്രിസ്തുമസ് സ്‌പെഷ്യല്‍ വന്ദേഭാരത്; സര്‍വീസ് ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടക്ക്
2024 ജനുവരി ആറാം തീയ്യതി രാത്രി 8 മണിക്കാണ് നാടകം അരങ്ങിലെത്തുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here