ദക്ഷിണ റെയില്‍വേയിൽ ചരിത്രം പിറന്നു; ആദ്യമായി ട്രാന്‍സ് ടിടിഇ

നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ. ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍ എന്നാണ് ടിടിഇ’യുടെ പൂർണ്ണരൂപം. കഴിഞ്ഞയാഴ്ചയാണ് സിന്ധു ഡിണ്ടി​ഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോ​ഗസ്ഥയായി നിയമിതയായത്.

ALSO READ: ഓസ്ക്കാറിൽ പുതിയൊരു അവാർഡ് കൂടി ഉൾപ്പെടുത്തി ഭരണസമിതി

2003ല്‍ ആണ് ജി സിന്ദന്‍ റെയില്‍വേ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാൽ പിന്നീട് ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ ഇവർ സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ലിം​ഗമാറ്റം അം​ഗീകരിച്ച റെയില്‍വേ അധികൃതര്‍ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News