ഇന്ത്യ സഖ്യത്തിന് ബിജെപിക്കെതിരെ ആദ്യ വിജയം; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എ എ റഹീമും, ഇമ്രാൻ പ്രതാപ്ഘടിയും

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഐഎം എംപി എഎ റഹീമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയും നേടിയത് തിളക്കമാർന്ന വിജയം. രാജ്യസഭാ എംപിമാർ നാമനിർദ്ദേശം ചെയ്യപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Also Read: ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ലെബനോനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ

ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാൻ സാധിച്ചുള്ളൂ. ഇന്ത്യ പാർട്ടികളോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇന്ത്യ സഖ്യം രൂപികരിക്കുപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് മികച്ച വിജയം മുന്നണി നേടുന്നത്.

Also Read: കേരളത്തിന് ലഭിക്കുന്ന കേന്ദ്ര റവന്യൂ വിഹിതത്തില്‍ ഗണ്യമായ കുറവ്; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം

രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബിജെപി എംപിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. എഎ റഹീമിന് നാൽപത്തി ഒൻപതും ഇമ്രാൻ പ്രതാപ്ഘടിക്ക് അൻപത്തി മൂന്നും വോട്ടുകൾ ലഭിച്ചപ്പോൾ നാല്പതിൽ താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്. ബിജെപിയുടെ ദാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ പരാജയം. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്നാൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News