ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. 2-1നാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം നേടിയത്. നോഹ സദൂയിയും ക്വാമി പെപ്രയുമാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
സീസണിലെ രണ്ടാം മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം പകുതിയില്‍ 65 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ സമനിലയിലായിരുന്നു ഇരുടീമുകളും. ഈസ്റ്റ് ബംഗാളിനായി 59ാം മിനിറ്റില്‍ മലയാളിയായ പി വി വിഷ്ണുവാണ് ആദ്യം ഗോള്‍ നേടിയത്. 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോള്‍ നല്‍കി. നോഹ സദൂയിയാണ് ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ വല കുലുക്കിയത്.
മഞ്ഞപ്പടയ്ക്ക് നിരാശയുണ്ടാക്കുന്നതായിരുന്നു ഒമ്പതാം മിനിറ്റില്‍ സ്പാനിഷ് താകം ഹൈസൂസ് ഹിമെനെയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിട്ടത്. നേരിയ വ്യത്യാസത്തില്‍ പന്ത് വലയില്‍ തൊടാതെ പോസ്റ്റില്‍ തട്ടി തെറിച്ചത് വിശ്വസിക്കാന്‍ കഴിയാതെ നിരാശയിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വലിയ ആവേശമാണ് പിന്നീട് ടീം നല്‍കിയത്.
ALSO READ: തൃശൂര്‍ തളിക്കുളം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മരിച്ചു
ദിമിത്രി ഡയമന്റകോസും ക്ലെയ്റ്റണ്‍ സില്‍വയും ബ്ലാസ്റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഒടുവില്‍ വിജയം മലയാളത്തിന്റെ കൊമ്പന്മാര്‍ക്കൊപ്പമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം പിന്നീട് മങ്ങി. കളിക്കളത്തില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കുറച്ചുനേരെ ബംഗാള്‍ സമ്മര്‍ദത്തിലാക്കി. എന്നാല്‍ ബംഗാളിന്റെ ആക്രമണത്തെ പ്രീതം കോട്ടാലിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായി തന്നെ നേരിട്ടു. അതിനിടയില്‍ 37ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ നവോറം മഹേഷ് സിംഗിന് ബ്ലാസ്റ്റേഴ്‌സ് താരം വിബിന്‍ മോഹനെ തള്ളിയിട്ടതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here