ഓൺലൈൻ ഗെയിമിനിടെ വിര്‍ച്വലായി കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി, ലോകത്തിലെ തന്നെ ആദ്യത്തെ കേസ്

പ്രതീകാത്മക ചിത്രം

ഓൺലൈൻ ഗെയിമിനിടെ കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി. സംഭവത്തിൽ യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ ഓണ്‍ലൈന്‍ ഗെയിം അവതാറിനെ ഒരുകൂട്ടം അപരിചിതര്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കുട്ടിയുടെ പരാതി. ഇത് ലോകത്തിലെ തന്നെ ആദ്യത്തെ വിര്‍ച്വല്‍ റേപ് കേസാണെന്ന് യു കെ പൊലീസ് അറിയിച്ചു.

ALSO READ: ‘പാർട്ടിയിൽ രണ്ട് നീതി’; കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും ഡോ. ജെസി മോൾ മാത്യു

വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഇമ്മേഴ്‌സീവ് ഗെയിമിനെത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് പതിനാറുകാരിയുടെ പരാതിയിൽ പറയുന്നത്. ശാരീരികമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന മാനസ്സിക സമ്മര്‍ദം തന്നെയാണ് ഈ സമയത്ത് കുട്ടി അനുഭവിച്ചതെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ക്കെതിരായ നടപടിക്ക് കൃത്യമായ നിയമങ്ങളില്ലാത്തത് കൊണ്ട് തന്നെ സംഭവത്തിൽ കേസെടുക്കാൻ പോലീസിന് നിലവിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: ‘പാർട്ടിയിൽ രണ്ട് നീതി’; കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും ഡോ. ജെസി മോൾ മാത്യു

അതേസമയം, ഈ വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എളുപ്പമാണ്. പക്ഷേ, വിര്‍ച്വല്‍ ലോകത്തെ അവസ്ഥ അവിശ്വസനീയമാംവിധം ആഴത്തിലുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കുഞ്ഞിനോട് വിര്‍ച്വലായി ഇത്രയും ക്രൂരത ചെയ്യാന്‍ സാധിക്കുന്നവര്‍ പുറത്തിറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ മടിയില്ലാത്തവര്‍ ആയിരിക്കുമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജെയിംസ് ക്ലെവര്‍ലി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News