ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെല്ലാം ചര്‍ച്ചാ വിഷയം ആയിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടുത്തിടെ ആത്മഹത്യ എളുപ്പമാക്കുന്ന രീതിയിലുള്ള ഒരു സൂയിസൈഡ് പോര്‍ട്ടബിള്‍ പോഡ് അവതരിപ്പിച്ചതാണ്. സാര്‍കോ എന്നാണ് ഈ ആത്മഹത്യാ യന്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
ആത്മഹത്യാ യന്ത്രം എന്ന പേരിലുള്ള ഈ പോഡിനുള്ളില്‍ കയറിക്കിടന്ന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിക്കും. ഡോ.ഡെത്ത് എന്ന് വിളിപ്പേരുള്ള ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ വികസിപ്പിച്ച ഈ യന്ത്രം വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്.
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ യന്ത്രമെന്നാണ് ഇപ്പോള്‍ ഉയരുന്ന വിവാദം. സാര്‍കോയുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ യന്ത്രം ഉപയോഗിച്ച് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുകയാണ്.
64-കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. വടക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മെരിഷ്വേസനിലെ ഒരു വനമേഖലയിലാണ് ഈ ആത്മഹത്യാ യന്ത്രം ഒരുക്കിയിരുന്നത്. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മരണം സംഭവിച്ചുവെന്നാണ് ഡോ ഫിലിപ് നിറ്റ്ഷ്‌കെ പ്രതികരിച്ചത്.
ആ യന്ത്രത്തില്‍ കയറിക്കിടന്ന ശേഷം ബട്ടണ്‍ അമര്‍ത്തിയതോടെ അവര്‍ക്ക് രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ബോധം നഷ്ടപ്പെട്ടുന്നുവെന്നും അറയിലെ ഓക്‌സിജന്‍ മാറി അതിവേഗത്തില്‍ നൈട്രജന്‍ നിറഞ്ഞതോടെ അഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ മരിച്ചുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍
സൂയിസൈഡ് പോഡ് ഉപയോഗിക്കാന്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് സാധിക്കില്ലെന്നും സ്വയം പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമാണ് ഇത് പ്രവര്‍ത്തിപ്പിക്കാനാകൂവെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഈ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഷാഫൗസെനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
64-കാരിക്ക് മരിക്കാനുള്ള കാരണങ്ങളൊന്നുമില്ലായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരേയും സഹായം നല്‍കിയവരേയും പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധയിലാണ് ആത്മഹത്യാ വിവരം പുറത്തുവന്നതെന്നും പോലീസ് വിശദമാക്കുന്നു.
സാർകോ പോഡിന്റെ നിർമാതാക്കൾ അവകാശപ്പെടുന്ന സവിശേഷത
മാരകമായ അസുഖങ്ങളോ അസഹനീയമായ വേദനയോ ഉള്ള വ്യക്തികൾക്ക് സമാധാനപരവും നിയന്ത്രിതവുമായ ജീവിതാവസാന ഓപ്ഷൻ നൽകുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
സ്വയംഭരണാധികാരം: ഇത് വ്യക്തികളെ അവരുടെ മരണത്തെക്കുറിച്ച് അവരുടെ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രാപ്തരാക്കുന്നു.
സ്വകാര്യവും നിയന്ത്രിതവുമായ അന്തരീക്ഷത്തിലാണ് പ്രക്രിയ നടക്കുന്നത്.
ദയാവധത്തെ അനുകൂലിക്കുന്ന അഭിഭാഷകനായ ഡോ. ഫിലിപ്പ് നിറ്റ്‌ഷ്‌കെയാണ് സാർകോ പോഡ് രൂപകൽപന ചെയ്തത് .
സ്വിറ്റ്സർലൻഡിൽ ഇത് പരീക്ഷിച്ചു, അവിടെ ചില വ്യവസ്ഥകൾക്ക് കീഴിൽ ആത്മഹത്യ നിയമവിധേയമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here