ഒന്നാം വർഷ ബി.കോം വിദ്യാർഥിനി; പ്രായം 74, സ്റ്റാറായി തങ്കമ്മ

thankamma Star at 74

തൊഴിലുറപ്പിന് ഇടവേള ഇനി കോളേജ് വിദ്യാർത്ഥിനി. കൂത്താട്ടുകുളം ഇലഞ്ഞിയിലെ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റാറിപ്പോൾ 74 -ാം വയസ്സിൽ യൂണിഫോം അണിഞ്ഞ് കോളജിലെത്തിയ തങ്കമ്മയാണ്. ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ തങ്കമ്മ പഠിക്കുവാൻ നടന്നുകയറിയ വഴികൾ ആരെയും അദ്ഭുതപ്പെടുത്തും.

Also Read: ഓണവിപണിയിൽ സ്റ്റാറായി സപ്ലൈക്കോ; കുറഞ്ഞ വിലയിലെ ഗുണമുള്ള സാധനങ്ങൾക്കായി ജനത്തിരക്ക്

എട്ടാംക്ലാസിൽ പഠനം നിർത്തേണ്ടിവന്ന തങ്കമ്മ സംസ്ഥാന സർക്കാരിൻ്റെ തുടർവിദ്യാദ്യാസ പദ്ധതിയിലൂടെയാണ് പത്തും പന്ത്രണ്ടും ക്ലാസുകൾ പൂർത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ തങ്കമ്മയ്ക്ക് മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത വേണമായിരുന്നു. വാശിയോടെയുള്ള പഠനമായിരുന്നു ഉയർന്ന മാർക്കുനേടി വിജയിച്ചതിനു ശേഷം. എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഇലഞ്ഞി വിസാറ്റ് ആർട്ട് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം തങ്കമ്മ ബികോം ഓണേഴ്സ് ബിരുദത്തിന് പ്രവേശനം നേടി.

Also Read: കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണത്തിന്‌ തുടക്കമായി; മന്ത്രി പി രാജീവ് പൈലിങ്ങിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു

പ്രായം 74 ആയതിനാൽ അഡ്‌മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം പുതുക്കിയാണ് എം.ജി. സർവകലാശാല അധികൃതർ റഗുലർ കോളേജിൽ തങ്കമ്മക്ക് പ്രവേശനം നൽകിയത്. രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളിയിൽ ജനിച്ച തങ്കമ്മ 1968 ലാണ് വിവാഹിതയായി ഇലഞ്ഞിയിലെത്തിയത്. തങ്കമ്മയ്ക്ക് പഠനത്തിനുള്ള എല്ലാ പിന്തുണയുമായി വിസാറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി. മാവുങ്കൽ, എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, പി.ആർ.ഒ. ഷാജി ആറ്റുപുറം എന്നിവരും ഒപ്പമുണ്ട്. ജൂനിയറായി ഒരു സീനിയർ വിദ്യാർത്ഥി ഒപ്പമുള്ളത് കോളേജിലെ മറ്റു വിദ്യാർത്ഥികൾക്കും വലിയ ആവേശം പകരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News