തീൻമേശയിൽ ഒരു മത്തി പുളി

fish curry

എവിടെ നോക്കിയാലും ഇപ്പോൾ മത്തിയുടെ ചാകരയാണ്. അധികം വിലയില്ലാതെ മത്തി സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് മീനുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ മത്തിക്ക് ഉണ്ട്. മത്തി വറുത്തതും കറിവെച്ചതുമായി നിരവധി വിഭവങ്ങൾ ഊണ് മേശയിൽ നിറയാറുണ്ട്. എന്നാൽ വളരെ രുചികരമായി ഒരു മത്തി പുളി വെച്ചാലോ. ഉച്ചക്ക് ചോറിനായി കഴിക്കാൻ ഈ മത്തി പുളി കറി തന്നെ ധാരാളം മതിയാകും. അതിനായി ആവശ്യം വേണ്ട ചേരുവകൾ

മത്തി – അര കിലോ
വെളിച്ചെണ്ണ- ആവശ്യത്തിന്
കാശ്മീരി മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
മല്ലി പൊടി – 1 ടീ സ്പൂൺ
ചെറിയുള്ളി – 6 എണ്ണം
ഉലുവ പൊടി – 1 നുള്ള്
പച്ച കുരുമുളക് – 1/2 ടേബിൾ സ്പൂൺ
തക്കാളി – 2 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
വെളുത്തുള്ളി – 8 എണ്ണം
പച്ച മുളക് – 3 എണ്ണം
ഇഞ്ചി
കുടം പുളി – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നത്തിനായി
ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി ഉലുവാപ്പൊടി. മല്ലി പൊടി ,കുരുമുളക് ,തക്കാളി അരിഞ്ഞത് എന്നിവ ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത് കൂടി ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി വഴറ്റി നന്നായി യോജിപ്പിക്കുക.

ഇനി ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ച് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എണ്ണ തെളിയുന്ന വരെ വെക്കുക. എണ്ണ തെളിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു കൂടി വെള്ളവും ആവശ്യത്തിന് ഒഴിച്ചു ഇട്ടു കൊടുക്കുക. കൂടെ തന്നെ കുടംപുളി കുതിർക്കാൻ വച്ച വെള്ളവും കുടംപുളിയും കൂടി അതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. ശേഷം മത്തി കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. കുറച്ച് വേപ്പില കൂടി മുകളിൽ തൂകിയ ശേഷം തീ ഓഫാക്കാം. രുചികരമായ മത്തി പുളി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk