ചായക്കൊപ്പം കഴിക്കാൻ ഇനി രുചികരമായ മീൻ കട്ലറ്റ്

ചായക്കൊപ്പം കഴിക്കാൻ എളുപ്പവും വ്യത്യസ്തവുമായ ഒരു പലഹാരമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് സ്വാദിഷ്ടമായ മീൻ കട്ലറ്റ് ഉണ്ടാക്കാം.

Also Read: കിടിലൻ വർഷാവസാന ഓഫറുകളുമായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്

ചേരുവകൾ

ട്യൂണ(വേവിച്ചത്) – 200ഗ്രാം
സവാള – 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 എണ്ണം
ഉരുളക്കിഴങ്ങ് – 1 വലുത്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1 ടീസ്പൂണ്‍
ബ്രെഡ് പൊടിച്ചത് – 2 കപ്പ്
മുട്ട – 2
മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
ഉപ്പ് – പാകത്തിന്
എണ്ണ -ആവശ്യത്തിന്

Also Read: “എല്ലാ സിനിമകളിലും ഇപ്പോൾ താടി ഉണ്ടല്ലോ?” ആരാധകരുടെ സംശയത്തിന് മറുപടിയുമായി മോഹൻലാൽ

പാകം ചെയ്യുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചുവക്കെ വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ച മീന്‍ ചേര്‍ത്ത് 1 മിനുട്ട് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, പാകത്തിന് ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മസാലക്കൂട്ട് അല്‍പനേരം ചൂടാറാനായി വെക്കുക. ശേഷം അതില്‍ നിന്നും ഓരോ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി അടിച്ചുവച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ട്യൂണയ്ക്ക് പകരം ഏത് തരം മീന്‍ ഉപയോഗിച്ചും തയ്യാറാക്കാവുന്നതാണ്. വേവിച്ചതോ അല്ലെങ്കില്‍ അല്പം മസാല ചേര്‍ത്ത് വറുത്തതോ ആയ മീന്‍ മുള്ള് മാറ്റി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News