പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവം; കുഫോസ് വിദഗ്ധ സമിതി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ കുഫോസ് വിദഗ്ധ സമിതി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ വെള്ളത്തില്‍ കലര്‍ന്നു. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നുവെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ:‘പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ 80.6 ലക്ഷം വാടക കിട്ടിയില്ല’, പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഫിഷറീസ് സര്‍വ്വകലാശാലക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഫോസ് 7 അംഗ വിദഗ്ധ സമിതി രൂപീകരിച്ച് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ വെള്ളത്തില്‍ കലര്‍ന്നു. എന്നാല്‍ രാസവസ്തുക്കള്‍ എങ്ങനെ എവിടെനിന്ന് എത്തി എന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം പുറത്തുവരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ:‘തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറുകൊണ്ട് ഓടുന്ന ബിജെപി സ്ഥാനാർത്ഥി’, സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ചത്ത മത്സ്യങ്ങളുടെ ആന്തരികാവയവങ്ങളില്‍ രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നു. ഓക്‌സിജന്റെ കുറവ് മാത്രമല്ല മത്സ്യങ്ങള്‍ ചാകാന്‍ കാരണമായതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അമോണിയയും സള്‍ഫൈഡും എത്തിയത് എവിടെ നിന്നാണെന്ന് അറിയാന്‍ കൂട്ടായ പരിശോധന ആവശ്യമാണ്. ഇത്തരം രാസപദാര്‍ഥങ്ങള്‍ കൂടിയ അളവില്‍ പുറന്തള്ളുന്നത് ഏത് വ്യവസായമാണെന്ന് കണ്ടെത്തണം. ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News