ഫാക്ടറികളില്‍ നിന്നും രാസമാലിന്യം തുറന്നു വിട്ടു; കൊച്ചി പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി

കൊച്ചി പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പാതാളം റെഗുലേറ്ററിന് താഴെയുള്ള പ്രദേശത്താണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഏലൂര്‍, എടയാര്‍ ഭാഗത്തെ ഫാക്ടറികളില്‍ നിന്നും രാസമാലിന്യം തുറന്നു വിട്ടതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

രാത്രി എട്ടുമണിയോടെയാണ് പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയുള്ള പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചു തുടങ്ങിയത്. ഒപ്പം രൂക്ഷഗന്ധവും. തൊട്ടു പിന്നാലെ മീനുകള്‍ ശ്വാസം കിട്ടാതെ ചത്തുപൊങ്ങി. കരിമീന്‍, പൂളാന്‍, പള്ളത്തി അടക്കമുള്ള മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയത്. പെരിയാറില്‍ കൂട് കെട്ടി നടത്തുന്ന മത്സ്യകൃഷിയെയും ഇത് വലിയ തോതില്‍ ബാധിച്ചു.

ഏലൂര്‍, എടയാര്‍ പ്രദേശത്തെ ഫാക്ടറികളില്‍ നിന്നും രാസമാലിന്യം പുഴയിലേക്ക് തുറന്നു വിട്ടതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര രൂക്ഷമായ രീതിയില്‍ പതിവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News