വറുക്കുമ്പോള്‍ മീന്‍ പൊടിയാതിരിക്കണോ ? ഇതാ ഒരു എളുപ്പവിദ്യ

മീന്‍ വറുക്കുമ്പോള്‍ അത് പൊടിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. എത്ര ശ്രദ്ധയോടെ വറുത്താലും മീന്‍ പൊടിഞ്ഞുപോകാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വിഷമിക്കുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി

മീന്‍ പൊരിയ്ക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ എണ്ണയില്‍ കുറച്ച് മൈദ വിതറുക.

മീന്‍ മസാല തയ്യാറാക്കുമ്പോള്‍ അല്‍പ്പം ചെറുനാരങ്ങാ കൂടി ചേര്‍ത്താല്‍ മീന്‍ പൊടിഞ്ഞുപോകില്ല.

മീന്‍ പാകം ചെയ്യുന്ന ചട്ടിയില്‍ എണ്ണ ഒഴിച്ച് അല്‍പ്പം കറിവേപ്പിലയിട്ട ശേഷം മീന്‍ പൊരിച്ചാല്‍ മീന്‍ പൊടിഞ്ഞുപോകില്ല.

മീനില്‍ മസാല തേച്ചുപിടിപ്പിച്ച ശേഷം ഫ്രിഡ്ജില്‍ വെച്ചശേഷം വറുത്താല്‍ മീന്‍ പൊടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News