ചുമ്മാ വലിച്ച് വാരി ആഹാരം കഴിക്കാതെ അതിന്റെ രീതിക്ക് ഒന്ന് കഴിച്ച് നോക്കിയാലോ. ആദ്യം സൂപ്പ്, പിന്നെ സ്റ്റാർട്ടർ, മെയിൻ കോഴ്സ്, ഡെസേർട്ട് ഇങ്ങനൊക്കെ. ഒരിക്കൽ അങ്ങനെ ട്രൈ ചെയ്താൽ പിന്നെ നിങ്ങളുടെ മുഴുവൻ ഭക്ഷണരീതിയും അങ്ങനെയാകും. സൂപ്പും ഡെസേർട്ടുമൊക്കെ എന്താണെന്നും എങ്ങനെ ഉണ്ടാക്കണമെന്നും പലർക്കും അറിയാം. എന്നാൽ സ്റ്റാർട്ടറിന്റെ കാര്യം വരുമ്പോൾ ആകെ കൺഫ്യൂഷൻ ആണ്. എന്നാൽ സ്റ്റാർട്ടർ ആയി പരീക്ഷിക്കാവുന്ന ഒരു ഫിഷ് കബാബ് തയാറാക്കി നോക്കിയാലോ…
Also Read: മൂന്നാറിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റു
ആവശ്യമായ ചേരുവകൾ
നെയ്യ് മീന്‍ – 250ഗ്രാം
ഉരുളക്കിഴങ്ങ് – 1 ചെറുത്
സവാള (വലുത്) – 1
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 7 അല്ലികള്‍
പച്ചമുളക് – 2
കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക്‌പൊടി – 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
മുളക്പൊടി – 1/2 ടിസ്പൂണ്‍
ഗരംമസാല – 1 ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
Also Read: തലമുറകളെ ത്രസിപ്പിച്ച ശബ്ദമാന്ത്രികൻ; എസ്പിബിയുടെ ഓർമകൾക്ക് ഇന്ന് നാല് വർഷം
പാകം ചെയ്യേണ്ട വിധം
മീന്‍ വേവിച്ചു മുള്ളുമാറ്റി ഉടച്ചെടുക്കണം. എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇത് നന്നായി വഴയെടുത്ത് അതിലേക്ക് മസാലപ്പൊടികള്‍ ഓരോന്നായി ചേര്‍ത്ത് കൊടുക്കണം. മസാല പച്ച മണം മാറി വരുമ്പോള്‍ വേവിച്ച മീന്‍ കൂടി ചേര്‍ത്ത് അല്‍പസമയം ചെറുതീയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞ മല്ലിയില ചേര്‍ത്തുകൊടുക്കാം. ചൂടാറിയ ശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ആവശ്യാനുസരണം കോണ്‍ഫ്ലോര്‍ കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇഷ്ടമുള്ള ആകൃതിയില്‍ എണ്ണയില്‍ വറുത്തു കോരിയെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here