മീൻ പീര ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു, എല്ലാ കറികളും മാറി നിൽക്കും

ഉച്ചയ്ക്ക് ഊണിന് മീൻ പീര ഉണ്ടാക്കിയാലോ..

ആവശ്യമായ സാധനങ്ങൾ:

കൊഴുവ(ചൂട) – 300 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കുടംപുളി – 2 ചുള

വെള്ളം – 2-3 ടേബിൾസ്പൂൺ

ചിരകിയ തേങ്ങ – ½ കപ്പ്

കാന്താരി മുളക് – 10-11 എണ്ണം

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ

ചുവന്നുള്ളി – 6-7 എണ്ണം

ഇഞ്ചി – ചെറിയ കഷ്ണം

കറിവേപ്പില – ആവശ്യത്തിന്

Also read:സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ മീനിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് തിരുമ്മി മാറ്റിവയ്ക്കാം.

ഒരു പാത്രത്തിൽ കുടംപുളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി കീറിയശേഷം ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക. ഇനി തേങ്ങയും കാന്താരിമുളകും മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒതുക്കി എടുക്കാം(നല്ലതുപോലെ അരയരുത്).

ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ചുവന്നുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. കുടംപുളി കുതിർത്ത് വച്ച വെള്ളത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചേർത്തു കൊടുക്കാം.

ഇതിലേക്ക് ഇനി തേങ്ങ ഒതുക്കിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ മീൻ ചേർത്ത് കൊടുക്കാം.

ചട്ടിയിലെ വെള്ളം വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്തു കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും കൂടി ചേർത്ത് ചട്ടി പതുക്കെ ഒന്ന് ചുറ്റിച്ച ശേഷം അൽപ്പനേരം അടച്ചുവയ്ക്കാം. സ്വാദിഷ്ടമായ മീൻ പീര വറ്റിച്ചത് തയാറായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News