നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തര്‍ക്കം; വര്‍ക്കലയില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റു

Crime

വര്‍ക്കലയില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റു. വര്‍ക്കല വെട്ടൂര്‍ ജംഗ്ഷനില്‍ വൈകിട്ട് 6.30നായിരുന്നു സംഭവം. വെട്ടൂര്‍ സ്വദേശികളായ നൗഷാദ് (45 ) അല്‍ അമീന്‍ (31) ഷംനാദ് (49) എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്.

കടല്‍ത്തീരത്ത് നിന്നും താഴെ വെട്ടൂര്‍ ജംഗ്ഷനില്‍ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന വെട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീന്‍ ഇവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പിടിച്ച് മാറ്റുന്നതിനിടയില്‍ നാസിമുദ്ധീനും മുഖത്ത് പരിക്കെറ്റു.

Also Read : ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ സിദ്ദിഖിന്‍റെ 62-ാം പിറന്നാള്‍ ആഘോഷിച്ച് കുടുംബം; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

നിലത്തു വീണ മൂന്ന് പേരെയും സംഘം വാള്‍ ഉപയോഗിച്ച് വെട്ടിയും മര്‍ദിച്ചും അപായപ്പെടുത്താന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. രാവിലെ മുതല്‍ ഇവര്‍ എട്ടു പേരും തമ്മില്‍ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വെട്ടേറ്റ മൂന്ന് പേരെയും വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News