മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.അർധരാത്രി ഒന്നരയോടെയായിരുന്നു അപകടം നടന്നത്. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു, ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്.

ALSO READ: ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍; 14 കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു

അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ALSO READ: ‘മെസ്സി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്…’ ; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ വീണ്ടും പങ്കുവെച്ച് ഫിഫ ഔദ്യോഗിക പേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News