മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്നും കടലിൽ വീണ തൊഴിലാളി മരിച്ചു

FISHERMAN DIES

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇയാളെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News