തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം.

ALSO READ:ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്: വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

കനത്ത തിരയെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാല് പേര്‍ തിരിച്ച് നീന്തിക്കയറി. സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു.

ALSO READ:വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration