ഡോള്‍ഫിനെ പിടിച്ച് കറിവെച്ച് കഴിച്ച് മത്സ്യത്തൊഴിലാളികള്‍, ഒടുവില്‍ കേസ്; വീഡിയോ

യമുന നദിയില്‍ നിന്നും ഡോള്‍ഫിനെ പിടികൂടി കഴിച്ച് നാല് മത്സ്യത്തൊഴിലാളികള്‍. ഉത്തര്‍പ്രദേശിലെ കൗസാംബിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ ജൂലൈ 22 ന് രാവിലെ യമുനയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഡോള്‍ഫിനെ ചുമലിലേറ്റി വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്തുകഴിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത് കുമാര്‍, സഞ്ജയ്, ദീവന്‍, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തു.

Also Read : ആൽമരം മൂടിയ അമൃത്സറിലെ വ്യത്യസ്തമായ ചായക്കട ;വീഡിയോ വൈറൽ

ഞായറാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.

രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു. നസീര്‍പൂര്‍ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടികൂടി ഭക്ഷണമാക്കിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

Also Read :മഴയൊക്കെയല്ലേ… ഉച്ചയ്ക്ക് നല്ല ചൂട് എല്ലും കപ്പയും ആയാലോ ?

മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയതായി ചെയില്‍ ഫോറസ്റ്റ് റേഞ്ചര്‍ രവീന്ദ്രകുമാര്‍ പറഞ്ഞു. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News