ബ്രിട്ടീഷ് സമുദ്രാർത്തി ലംഘിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്നാട്ടിലെ 36 അംഗ മത്സ്യത്തൊഴിലാളി സംഘത്തെ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് ഏറ്റുവാങ്ങി, വിഴിഞ്ഞത്തേക്ക് എത്തിച്ചു. ബ്രിട്ടീഷ് സമുദ്രാർത്തി ലംഘിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് കസ്റ്റഡിൽ എടുത്ത സംഘമാണ് തിരിച്ചെത്തിച്ചത്. ഓരോ കപ്പലിനും 25,000 ബ്രിട്ടീഷ് പൗണ്ട് പിഴ ചുമത്തിയെങ്കിലും, പിഴ ഒടുക്കാത്തതിനാൽ ഒരു ബോട്ടും 36 ജീവനക്കാരെയും ബ്രിട്ടീഷ് നേവി വിട്ടയച്ചു. സെപ്തംബർ 23നാണ് സാമുദ്രാർത്തി ലംഘിച്ചതിന് ബ്രിട്ടിഷ് നേവി രണ്ടു കപ്പലുകളും, 36 മത്സ തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്.
Also Read; പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here