ഏത് വികസനം വന്നാലും ആദ്യം ബാധിക്കുന്നത് മത്സ്യതൊഴിലാളികളെ: അവരെ സംരംക്ഷിക്കാൻ നിയമനിർമ്മാണം നടത്തണം; ജോസ് കെ മാണി എംപി.

ലോകരാജ്യങ്ങളിൽ കര പ്രദേശങ്ങളിൽ മുഴുവൻ വികസനം നടത്തിക്കഴിഞ്ഞുവെന്നും, കരപ്രദേശത്തെക്കാൾ നിലവിൽ കൂടുതൽ കടലിലേക്ക് വിവിധ ആവശ്യങ്ങൾക്കായി മൾട്ടി നാഷണൽ , കോർപ്പറേറ്റ് കമ്പനികൾ ഖനനം നടത്തുമ്പോൾ അത് ഏറ്റവും ബാധിക്കുന്നത് മത്സ്യതൊഴിലാളികളെയാണെന്നും ജോസ് കെ മാണി എം പി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അവകാശമുള്ള 12 നോട്ടിക്കൽ മൈൽ ദൂരത്ത് പോലും ഇന്ന് മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. അത് വളരേയേറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരള മത്സ്യതൊഴിലാളി കോൺ​ഗ്രസ് (എം) സംഘടിപ്പിച്ച കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖല വരെ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി വരുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ സർക്കാരുകളുടെ പോളിസിയിൽ മാറ്റം വരുത്തണം. 2006 ഫോറസ്റ്റ് റൈറ്റ് ആക്ട് നടപ്പാക്കിയത് പോലെ മത്സ്യതൊഴിലാളികൾക്കും സുരക്ഷ ഉറപ്പാക്കണം. മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥ ഉറപ്പാക്കണം, വികസനപ്രവർത്തനങ്ങൾക്കായി മത്സ്യത്തൊഴിലാളികളുടെ ആവാസ സ്ഥലം ഏറ്റെടുത്താൽ അതിന് അടുത്ത് തന്നെ ആവാസ വ്യവസ്ഥ നൽകണം, തീരദേശത്തെ നിർമ്മാണത്തിന് ഇളവ് നൽകണം, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പോലെ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. .

ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് കേരള കോൺ​ഗ്രസ് പാർട്ടി നടത്തുന്നത്. ബഫർ സോൺ പ്രശ്നം വന്നപ്പോൾ തന്നെ പാർട്ടി ഇടപെട്ടു. ഭൂപതിവ് ഭേദ​ഗതി പ്രശ്നത്തിലും ഇടപെട്ടു, അതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 9 ന് പാർലമെന്റിൽ ഈ വിഷയം സബ്മിഷനായി അവതരിപ്പിച്ചത്. അതിന് പ്രതിപക്ഷവും, ഭരണപക്ഷവും ഉൾപ്പെടെ അനുകൂലിച്ചു.

also read : ‘അച്ഛൻ കൊണ്ട വെയിലാണ് ഞങ്ങൾ അനുഭവിക്കുന്ന ഈ തണൽ’; അച്ഛൻ വർഷങ്ങളോളം ഉപയോഗിച്ച കലപ്പ പുതിയ വീട്ടിലെ സ്വീകരണ മുറിയിൽ നിധി പോലെ സൂക്ഷിച്ച് മകൻ

കടലിന്റെ മുഖ്യസ്വഭാവത്തെ അറിഞ്ഞാകണം പ്രവർത്തനം , രാജ്യത്ത് 3432 മത്സ്യ ​ഗ്രാമങ്ങളിലായി 28 ദശലക്ഷം പേരാണ് രാജ്യത്ത് ഉള്ളത്. ലോകത്ത് മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിൽ 8% ഇന്ത്യയിലാണ് അത് മൂന്നാം സ്ഥാനത്താണ്. കേരളത്തിൽ 590 കിലോമീറ്റർ തീരപ്രദേശത്ത് 222 മത്സ്യ ബന്ധന​ഗ്രാമങ്ങളിൽ 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ ഉണ്ട്. കടൽ നൽകുന്ന സമ്പത്ത് വളരെ വലുതാണ്. അത് കൊണ്ട് വളരെയേറെ ആളുകൾ കടലുമായി പല പദ്ധതികളുമായി വരുന്നുണ്ട്. കടലിന്റെ മക്കൾക്കും വനത്തിന്റെ മക്കൾക്കും സമാനതകൾ ഉണ്ട്. ഇരു വിഭാ​ഗക്കാരും സമൂഹത്തിന്റെ പിന്നിൽ നിൽക്കുന്നവരാണ്. ഇവർക്ക് ഭൂമി ഉണ്ടെങ്കിലും അതിന്റെ ഉടമസ്ഥാവകാശ പ്രശ്നം , പാലായനം ചെയ്യപ്പെടേണ്ട വിഷയം അങ്ങനെ അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇതിനെല്ലാം പരി​ഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന് ശേഷം തീരദേശ പ്രദേശങ്ങളിൽ തീരദേശ സദസ് സംഘടിപ്പിച്ച് അവിടത്തെ പ്രശ്നങ്ങൾ മനസിലാക്കി അവകാശ പ്രഖ്യാപനം നടത്തി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ധാതുമണൽ ഖനനം, കരിമണൽ ഖനനം എന്നിവയാണ് നിലവിൽ കടൽകയറ്റിന് കാരണമാകുന്നതെന്ന് ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡൈസ് ഡോ. മോസ്റ്റ്. റവ. ക്രിസ്തുദാസ് പറഞ്ഞു. ഇത് കൂടുതൽ മത്സ്യതൊഴിലാളികളെ കുടി ഒഴിപ്പിക്കുന്നതിന് കാരണമാകുന്നു. ആഴക്കടലിലെ തുറമുഖ നിർമ്മാണം, കരിമണൽ ഖനനം തുടങ്ങിയവ കടലിന്റെ ജൈവ ഘടനയിൽമാറ്റം വരുത്തുന്നതാണ്. ഉള്ളവർക്ക് പരവാധി നൽകുകയും, പാവപ്പെട്ടവരെ തെരുവിൽ ഇറക്കുകയും ചെയ്യുന്ന സമീപനമുള്ള സമയത്താണ് ഈ സെമിനാർ നടത്തി മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്​ദം ഉയർത്തുന്നത്. ഈ പ്രപഞ്ചം പൊതു സ്വത്താണ്. എന്നും നില നിൽക്കേണ്ടതുമാണ്. വികസനം വരുമ്പോൾ തഴയപ്പെടുന്നത് പാവപ്പെട്ടവരെയാണ്. വികസനം വികസനം ആകുന്നത് പാവപ്പെട്ടവരെ സഹായിക്കുമ്പോഴാണ്. എന്നാൽ ഇവിടെ സംഭവിക്കുന്നത് പല വ്യക്തികൾക്കായി കടൽ പകുത്തു കൊടുക്കുന്ന അവസ്ഥയാണ് . അതിനാൽ കടലിന്റെ മക്കൾക്ക് കടൽ തിരികെ കൊടുക്കുന്ന യജ്ജം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരശോഷണമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സെമിനാറിൽ സംസാരിച്ച മുൻ ഫിഷറീസ് വകുപ്പ് മന്ത്രി, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ് പറഞ്ഞു. കടൽ സംരംക്ഷണത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രത്യേക പോളിസി നടപ്പാക്കണം. അത് ഇല്ലെങ്കിൽ വ്യാപകമായി തീര ശോഷണം സംഭവിക്കും. ദുരിതകാലത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് പറയും, എന്നാൽ മത്സ്യതൊഴിലാളികൾ എന്ത് ജോലി ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യതൊഴിലാളികൾക്ക് സമാന്തരമായ മറ്റൊരു ജോലി കണ്ടെത്താൻ കഴിയാത്ത കാലത്തോളം ദുരിതമാണ്. അത് തടയാനുള്ള കർമ്മ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

also read :കേരളത്തിലെ പാലങ്ങൾക്ക് അടിയിൽ മനോഹരമായ പാർക്കുകൾ നിർമ്മിക്കും : പി എ മുഹമ്മദ് റിയാസ്

കടലവാശ സംരംക്ഷണത്തിന് കാലാനുസൃതമായി നിയമ നിർമ്മാണം നടത്തണമെന്ന് ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ എം.എസ് സാജു പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് സംരക്ഷണമില്ലാത്ത സ്ഥിതിയാണ് ഇന്ന് അതിൽ മാറ്റം വരണം. ആരോ​ഗ്യപരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലം കൂടിയാണ് കടൽ . കേന്ദ്ര സർക്കാരുകൾ വരെ കടൽ വിഭവങ്ങൾ കഴിക്കണമെന്ന് പറയുന്നു. അത്രയേറെ പോഷകാഹാരമുള്ള കടൽ വിഭവങ്ങൾ മില്യൻ കണക്കിന് വരുമാനമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അത് സംരംക്ഷിക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് അവകാശം നൽകണം, മത്സ്യം സൂക്ഷിക്കുന്നതിനും, സുരക്ഷിതമായി താമസിക്കാനും അവകാശം നൽകണം, കടൽ മേഖലയും പരിസ്ഥിതി സന്തുലിതമായി നിർത്താനും സംരംക്ഷണം നൽകാനും അവകാശം വേണം. അങ്ങനെ പൊതു നിയമ വ്യവസ്ഥ നൽകി മത്സ്യതൊഴിലാളികളുടെ സംരംക്ഷണം വേ​ഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയർമാനും റാന്നി എംഎൽഎയുമായ പ്രമോദ് നാരായൺ എംഎൽ സ്വാ​ഗതവും, കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗവും സംഘാടക സമിതി അം​ഗവുമായ ബേബി മാത്യു കാവുങ്കൽ നന്ദിയും പറഞ്ഞു.

also read :‘പ്രതിപക്ഷം എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിൽ ആരോഗ്യകരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ?’; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News