അറുപത് സെന്റ് സ്ഥലത്ത് നിന്ന് അറുപത് ടൺ മത്സ്യം ഉത്പാദിപ്പിച്ച് പെരുവണ്ണാമൂഴിയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘം. നൂറ് കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗം കൂടിയായ, കൂട് മത്സ്യകൃഷി പ്രതീക്ഷ പകരുന്നു. ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
Also Read; ഹരിദാസന്റെ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവും ; പിവി അൻവർ എംഎൽഎ
പെരുവണ്ണാമൂഴി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് തൊഴിൽ ലക്ഷ്യമാക്കിയാണ് പെരുവണ്ണാമൂഴി ഡാമിൽ മത്സ്യക്കൃഷി തുടങ്ങിയത്. ഫിഷറീസ് വകുപ്പിന് കീഴിലെ ഏജൻസിയായ അഡാക്കിൻ്റെ പിന്തുണയിലാണ് കൃഷി. പി എം എസ് വൈ പദ്ധതി പ്രകാരമാണ് പദ്ധതി തുടങ്ങിയത്. നാല് കോടി പതിനാറ് ലക്ഷം രൂപ ചിലവഴിച്ചു. ആറ് മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള നൂറ് കുളങ്ങളാണ് നിർമ്മിച്ചത്. ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറ് മാസം കഴിയുമ്പോൾ വിളവെടുക്കുന്നു. ഗിഫ്റ്റ് തിലാപ്പിയ, വരാൽ, പംഗേഷ്യസ്, അനാമസ് തുടങ്ങി നാല് തരം മത്സ്യങ്ങളാണ് ഇവിടെ വളർത്തുന്നത് എന്ന് പദ്ധതി ഡയറക്ടർ സ്വരാജൻ പറയുന്നു.
Also Read; എസ്എടിയിലെ സൗജന്യ ഹൃദയ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 ലേറെ കുട്ടികൾ
നാല് വില്പന കേന്ദ്രങ്ങളിലെത്തിച്ചാണ് വിപണനം, ഒരു കിലോഗ്രാമിന് 200 രൂപയാണ് വില. ഡാം മത്സ്യത്തിന് ആവശ്യക്കാരേറെ.
മായം ചേർത്തതും പഴകിയതുമായ മത്സ്യത്തിന് പരിഹാരമാണ് മത്സ്യ കൃഷി. ഒപ്പം നൂറ് കുടുംബങ്ങൾക്ക് ഇത് വഴി ഉപജീവനം കണ്ടെത്താനും കഴിയുന്നു എന്ന് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ.
ഒരു വർഷം കൊണ്ട് അറുപത് ടൺ മത്സ്യം ഉല്പാദിപ്പിക്കാൻ സംഘത്തിന് കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ നൂറ് ടണാണ് ലക്ഷ്യം. ആയിരം ഹെക്ടർ വിസ്തൃതിയുള്ള അണക്കെട്ട് പ്രദേശത്ത് ഇപ്പോൾ അറുപത് സെന്റിൽ മാത്രമാണ് കൃഷി. ഇത് വിപുലപ്പെടുത്താൻ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
Also Read; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖർ ; പടം കേറി കൊളുത്തിയെന്ന് കമന്റുമായി മമ്മൂട്ടി ഫാൻസും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here