ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

ബേപ്പൂര്‍ ഹാര്‍ബറിന് നേരെ അഴിയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. ദില്‍ബര്‍ മുഹമ്മദ് എന്നയാളുടെ അഹല്‍ ഫിഷറീസ് എന്ന ബോട്ടാണ് കത്തി നശിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ബാറ്ററിയില്‍ നിന്നും ഉണ്ടായ സ്പാര്‍ക്ക് മൂലമാണ് തീപിടിത്തം ഉണ്ടായത്.

ALSO READ: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍; വനിത പിടിയില്‍, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സമയം ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

ALSO READ: വിദ്യാർഥികൾക്കായി പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകൻ, പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ

ഇന്ധനം നിറച്ച ബോട്ടില്‍ തീ പെട്ടന്ന് പടരുകയും, തീപിടിച്ച ഭാഗം കരയിലേക്ക് വന്നത് ജനങ്ങളില്‍ പരിഭ്രാന്തിയുമുണ്ടാക്കി. രണ്ട് ദിവസം മുമ്പ് ബേപ്പൂരെത്തിയ ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത, ബീച്ച്, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ തൊട്ടടുത്ത് കിടന്ന മറ്റഅ ബോട്ടുകള്‍ മാറ്റിയത് വന്‍ അപകടം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News