നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് തട്ടി വള്ളം മുങ്ങി. ബോട്ടിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധത്തിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം.ആർക്കും ഗുരുതരമായ പരിക്കില്ല. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്.

also read: കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട

രാവിലെ 10 മണിയോടെ നീണ്ടകര പുലിമുട്ടിന് സമീപം മത്സ്യബന്ധത്തിനു ശേഷം ഹാർബറിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം .ദളവാപുരം സ്വദേശി ലിയോൺസിന്റെ ഉടമസ്ഥയിലെ ലിറ്റൊ ലിജോ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിനു കടലിലേക്ക് പോയ സ്റ്റാലിന്റെ ഉടമസ്ഥതയിലം ദേവമാതാ എന്ന യാനം ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വള്ളത്തിന്റെ പലക തകർന്ന് മുങ്ങുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന 8 മത്സ്യതൊഴിലാളികളേയും സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.

also read: തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

8 മത്സ്യതൊഴിലാളികളിൽ 4 പേർ മലയാളികളും നാല പേർ തമിഴ്നാട് സ്വദേശികളുമാണ്.ചെറിയ പരിക്കുകൾ ഏറ്റ നാല് പേർ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിനു ശേഷം മത്സ്യബന്ധനത്തിനു പോയ ദേവമാതാ എന്ന ബോട്ടിനെ തിരികെ വരാൻ പോലീസ് ആവശ്യപ്പെട്ടു.അതെ സമയം ഇന്ന് പുലർച്ചെ ശക്തികുളങരയിൽ നിന്ന് ട്രോളിംങിന് പോയ ബോട്ട് നിയന്ത്രണം വിട്ട് പോർട്ടിലെ കോൺക്രീറ്റ് പില്ലറിൽ തട്ടി തിരിഞ്ഞ് അപകടത്തിൽപ്പെട്ടു.പിന്നാലെ വന്ന ബോട്ടുകൾ തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്ന് ഒഴിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News