തോടുകളിലെയും പുഴകളിലെയും മീൻപിടിത്തം; ഇനി മുതൽ പിഴ

തോടുകളിലും പുഴകളിലും നിയമവിരുദ്ധ മീൻപിടിത്തം വ്യാപകമായ സാഹചര്യത്തിൽ ഇനി മുതൽ പിഴ ചുമത്തുവാൻ തീരുമാനം. നീരൊഴുക്ക് തടഞ്ഞുകൊണ്ടുള്ള മീൻപിടിത്തം നടത്തിയാൽ പുതിയ നിയമ പ്രകാരം 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യു, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കുവാൻ കഴിയും.

ALSO READ: കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിൽ കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് തടഞ്ഞുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് നടപടി. നാടൻ മത്സ്യങ്ങളിൽ ഒട്ടേറെ ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. തോടുകളുടെയും പുഴകളുടെയും കുറുകെ പൂർണമായി വലകൾ വലിച്ചു കെട്ടുന്നതോടെ മീനുകളുടെ സഞ്ചാരപാത നഷ്ടമാകും.

മഴക്കാലത്ത് മീനുകൾ പ്രജനനത്തിനായി മറ്റിടങ്ങളിലേക്ക്
സഞ്ചരിക്കുമ്പോൾ കെണികളിൽ പെടും. ഇതോടെ മത്സ്യങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് എത്താൻ പറ്റാതാവുകയും വംശവർധന തടയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ഡിസിസി ആസ്ഥാനത്ത് തർക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News