ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!

രാത്രി ഭക്ഷണത്തോടൊപ്പം പത്ത് മിനിറ്റില്‍ ഒരു വ്യത്യസ്ത ഐറ്റം ട്രൈ ചെയ്താലോ.. മീനില്ലാത്ത മീന്‍കറി ഒന്ന് പരീക്ഷിച്ച് നോക്കൂ…എല്ലാവര്‍ക്കും ഇഷ്ടമാകും.

ആവശ്യമായ ചേരുവകള്‍

തക്കാളി- 250 ഗ്രാം
ചെറിയ ഉള്ളി- 150 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
ഇഞ്ചി- 10 ഗ്രാം
കറിവേപ്പില- മൂന്ന് തണ്ട്
ഉലുവ- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
വാളന്‍പുളിവെള്ളം- 20 മില്ലി
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- കാല്‍ ടീ സ്പൂണ്‍
വറ്റല്‍ മുളക്- 100 ഗ്രാം

ALSO READ:കാബേജും തക്കാളിയും മാത്രം മതി; ഉച്ചയൂണിന് ചോറിനൊപ്പം ഒരു കിടിലന്‍ കറി

തയ്യാറാക്കുന്ന വിധം

തക്കാളി, ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ ചെറുതായി അരിയുക. ഇനി വറ്റല്‍ മുളക് അരച്ചെടുത്തതും മഞ്ഞള്‍പ്പൊടിയും ഉപ്പും മല്ലിപ്പൊടിയും അല്‍പം വെളിച്ചെണ്ണയും പുളിവെള്ളവും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വയ്ക്കാം. ആദ്യം തയ്യാറാക്കിയവ ഇതില്‍ മിക്സ് ചെയ്ത് ചെറുതീയില്‍ വേവിക്കാം. ചാറ് കുറുകിയാല്‍ ഇറക്കി വച്ച് അല്‍പം ഉലുവയും ചെറിയുള്ളിയും കറിവേപ്പിലയും നന്നായി മൂപ്പിച്ച് ചേര്‍ക്കാം. മീനില്ലാത്ത മീന്‍കറി തയ്യാര്‍!

ALSO READ:തക്കാളി ഉണ്ടോ വീട്ടിൽ..? എങ്കിൽ രുചികരമായ ഒരു വെജ് സൂപ്പ് പരീക്ഷിച്ചാലോ..?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News