പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തമ്മിലടി രൂക്ഷം. ബിജെപി ഓൺലൈൻ മീറ്റിങിൽ നിന്നും ഇടയ്ക്കുവെച്ച് പിന്മാറി നേതാക്കൾ. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അനുകൂലമായുള്ള കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് നേതാക്കൾ ഓൺലൈൻ മീറ്റിങിൽ നിന്നും പിന്മാറിയത്.
ബിജെപി സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്,എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ജി. കാശിനാഥൻ തുടങ്ങിയവരാണ് യോഗത്തിൽ നിന്നും ഇടയ്ക്ക് വെച്ച് പിന്മാറി യോഗം ബഹിഷ്ക്കരിച്ചത്.
കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായ കാലാവധി രണ്ട് ടേമായി കണക്കാക്കാൻ കഴിയില്ലെന്ന കേന്ദ്ര നിർദേശമാണ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇക്കാര്യത്തിലുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ അഭിപ്രായം ബിജെപി കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ നേതൃയോഗത്തെ അറിയിച്ചു. ഇതോടെയാണ് തീരുമാനത്തിൽ പ്രതിഷേധമറിയിച്ചു കൊണ്ട് നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here