വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണ് കഴുത്തൊടുഞ്ഞു; ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്ത് വീണ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ജൂലൈ പതിനഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കി വര്‍ക്കൗട്ടിനിടെ മരണപ്പെട്ടത്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുമ്പോഴായിരുന്നു അപകടം.

210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് വീഴുകയും കഴുത്തൊടിഞ്ഞ് ജസ്റ്റിന്‍ വിക്കി മരിക്കുകയുമായിരുന്നു.

Also Read : ആറുവയസുകാരിയെ പീഡിപ്പിച്ചു, കാലൊടിച്ചു, കണ്ണില്‍ മുളകുപൊടി വിതറി: ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News