ബിരിയാണിക്കൊപ്പം അധികം സലാഡ് ചോദിച്ച യുവാവിനെ മര്‍ദിച്ചുകൊന്നു, അഞ്ചുപേര്‍ അറസ്റ്റില്‍

ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് അധികമായി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അഞ്ചുപേര്‍ അറസ്റ്റിലാകുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഹൈദരാബാദിലെ പഞ്ചഗുട്ട ക്രോസ്‌റോഡ് ഏരിയയിലെ മെറിഡിയന്‍ ബിരിയാണി റസ്റ്റോറന്റില്‍ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഹൈദരാബാദിലെ ചന്ദ്രലോക് പ്രദേശത്തെ 32കാരനായ ലിയാഖത്ത് എന്ന യുവാവാണ് മര്‍ദനമേറ്റ മരിച്ചത്. യുവാവും ഹോട്ടല്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് യുവാവ് വീണ്ടും ചോദിച്ചതോടെയാണ് ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ജീവനക്കാര്‍ ലിയാഖത്തിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

also read :വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത

പൊലീസ് സ്റ്റേഷനിലെത്തിയ ലിയാഖത്ത് നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ എത്തിയ ലിയാഖത്തും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ലിയാഖത്തിനെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

also read :നിപ്പ വൈറസ് ബാധ; കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News