തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി മുഖ്യമന്ത്രിക്ക് കൈമാറി

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തമിഴ്നാട് പൊതുമരാമത്ത് തുറമുഖം വകുപ്പ് മന്ത്രി ഇ.വി.വേലുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്നാടിൻ്റെ സംഭാവന കൈമാറിയത്.

Also read:സുതാര്യമാണ് സുരക്ഷിതവും ! ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സഹായം സുരക്ഷിതം

അതേസമയം, പ്രകൃതിക്ഷോഭത്തിന്റെ ഫലമായി നടന്ന ഉരുൾപൊട്ടലിൽ വയനാടിന് കൈത്താങ്ങായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സിപി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞദിവസം നടന്ന ഉരുൾപൊട്ടലിൽ നിരവധി നാശ നഷ്ടങ്ങളാണ് വയനാട് ജില്ലയിൽ സംഭവിച്ചത്. തൽഫലമായി ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News