തെലുങ്കാനയിലെ ഹൈദരാബാദിന് സമീപം കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് യാത്രികർ മരിച്ചു. തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചയോടെ യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപുർ പ്രദേശത്താണ് അപകടം നടന്നത്.
Also read: വിവാഹം അടുത്തമാസം; മദ്യം നല്കി യുവാവിനെ വന്ധ്യംകരിച്ചു; സംഭവം ഗുജറാത്തിൽ
ആറംഗ സംഘം ഹൈദരാബാദിൽ നിന്ന് ഭൂദാൻ പോച്ചംപള്ളിയിലേക്ക് പോവുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തടാകത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൈദരാബാദിലെ എൽബി നഗർ സ്വദേശികളായ വംശി (23), ദിഗ്നേഷ് (21), ഹർഷ (21), ബാലു (19), വിനയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മണികാന്ത് (21) ആണ് ചികിത്സയിൽ കഴിയുകയാണ്.
Also read: ‘2026ൽ തമിഴ്നാട്ടിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിൽ വരും’: വിജയ്
മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ള യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.മരിച്ചവരുടെ മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here