മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിൽ ഒരു മലയോര ചുരത്തിന് സമീപം പാസഞ്ചർ ബസ് മറിഞ്ഞതിനെത്തുടർന്ന് 5 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
അപകടത്തിന്റെ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസാണ് യാത്രക്കാരെ രക്ഷപ്പെടുത്തികയും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചയ്തത്.
രാവിലെ 9:30 ന് പൂനെയിലെ ലോഹെഗാവിൽ നിന്ന് മഹാദിലെ ബിർവാഡിയിലേക്ക് പോവുകയായിരുന്ന ബസിൻ്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായി പൊലീസ് പറയുന്നത്.
രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടക്കം അഞ്ചു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 27 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് പേരുടെ മരണത്തിനിടയാക്കിയസംഭവത്തിൽ പാസഞ്ചർ ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here